Site iconSite icon Janayugom Online

പുല്‍വാമ ഭീകരാക്രമണം: വീരമൃത്യു വരിച്ചവരുടെ വിധവകള്‍ക്ക് മര്‍ദനം

WidowsWidows

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വിധവകള്‍ക്ക് രാജസ്ഥാന്‍ പൊലീസിന്റെ മര്‍ദനം. സര്‍ക്കാരിനെതിരെ ഇവര്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പൊലീസ് അതിക്രമം.
വീരമൃത്യുവരിച്ച രോഹിതാഷ് ലാംബ, ഹേംരാജ് മീണ, ജീത് റാം ഗുർജാർ എന്നിവരുടെ ഭാര്യമാരാണ് പ്രതിഷേധം നടത്തിയത്. ബിജെപി എംപി കിരോരിലാല്‍ മീണയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പൊലീസ് മര്‍ദനത്തില്‍ രോഹിതാഷിന്റെ ഭാര്യ മഞ്ജു ലാംബയ്ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ കുടുംബസമേതമുള്ള പ്രതിഷേധം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് പൊലീസ് ഇവരെ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് മര്‍ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.
ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സൈനികരുടെ വിധവകള്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് നിവേദനം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Pul­wa­ma ter­ror attack: Beat­ing wid­ows of martyrs

You may also like this video

Exit mobile version