Site icon Janayugom Online

മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവാവിനുമേല്‍ ശിവസേനാ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും ശിവസേന, എന്‍സിപി നേതാക്കളെയും സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് യുവാവിന് ശിവസേനാപ്രവര്‍ത്തകുടെ ആക്രമണം. മഹാരാഷ്ട്രയിലാണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവാവിനെ ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചത്. പരാതിയെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനുമേല്‍ കോടതിക്ക് പുറത്തുവച്ച് ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ഉദ്ദവ് താക്കറെയെയും ശിവസേനാ സ്ഥാപകൻ ബാലാസാഹിബ് താക്കറെ, എൻസിപി നേതാവ് ശരദ് പവാര്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഇയാളെ നേരത്തെ സെെബര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതിക്ക് പുറത്ത് ഇറങ്ങിയ സമയത്താണ് ശിവസേന പ്രവര്‍ത്തകര്‍ ഇയാളുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചത്.

Eng­lish sum­ma­ry; Pune: Shiv Sena work­ers black­en face of man for alleged­ly defam­ing Maha­rash­tra CM, others

you may also like this video;

Exit mobile version