Site icon Janayugom Online

പ‍ഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വേ ; കോണ്‍ഗ്രസിനും ബിജെപിക്കും കനത്ത തിരിച്ചടി

congress bjp

കോണ്‍ഗ്രസ് ഭരണത്തിലിരുന്ന പഞ്ചാബില്‍ പാര്‍ട്ടിക്ക് കാലിറടുന്നു.സര്‍വേകളിലുള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ ഗ്രാഫ് താഴേക്കാണ് പോകുന്നത്.2017 ൽ 77 സീറ്റുകൾ നേടിയായിരുന്നു ശിരോമണി അകാലിദൾ ‑ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കി പഞ്ച് ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്.അഞ്ച് വർഷങ്ങൾക്കിപ്പുറം പക്ഷേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറി.

അന്ന് കോൺഗ്രസിന്റെ അമരത്തുണ്ടായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉൾപ്പാർട്ടി തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. നിലവിൽ ബിജെപിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാർട്ടി മത്സരിക്കുന്നത്. അകാലിദൾ ബി എസ് പിയുമായി സഖ്യത്തിലും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ആം ആദ്മി ഇക്കുറിയും തനിച്ച് പോരാട്ടത്തിനുണ്ട്.

2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷകളെ പാടെ തൂത്തെറിഞ്ഞ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്നാണ് ജൻ കി ബാത്ത്- ഇന്ത്യ ന്യൂസ് സർവ്വേ പ്രവചിക്കുന്നത്. 117 അംഗ നിയമസഭയിൽ 58 മുതൽ 65 സീറ്റുകൾ വരെ ആം ആദ്മിക്ക് ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഞെട്ടിച്ച പ്രകടനമായിരുന്നു ആം ആദ്മി പുറത്തെടുത്തത്. 

അന്ന് 20 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. 23.7 ശതമാനം വോട്ടായിരുന്നു ആം ആദ്മി നേടിയത്. എന്നാൽ 2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആം ആദ്മിക്ക് കഴിഞ്ഞിരുന്നില്ല. 1 സീറ്റ് മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. അതേസമയം ദില്ലിക്ക് പുറത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി. ഇത്തവണ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചരണങ്ങളാണ് ആം ആദ്മി പഞ്ചാബിൽ നടത്തുന്നത്. ഈ നീക്കങ്ങൾ ഫലം കാണുമെന്ന വ്യക്തമായ സൂചനയാണ് സർവ്വേ നൽകുന്നത്.

എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം ആം ആദ്മിക്ക് പ്രവചിക്കുന്നുണ്ട്. 36 മുതൽ 43 സീറ്റ് വരെ മാൽവ മേഘലയിലും 13 മുതൽ 15 സീറ്റ് വര മാൻജ മേഖലയിലും 7–9 സീറ്റ് വരെ ദോബ് മേഖലയിലും ലഭിക്കുമെന്നും സർവ്വേയിൽ പറയുന്നു. 38–39 വരെ വോട്ട് വിഹിതവും പാർട്ടിക്ക് പ്രവചിക്കുന്നുണ്ട്. സർവ്വേയിൽ പങ്കെടുത്ത 48 ശതമാനം സ്ത്രീകളുടേയും പിന്തുണ ആം ആദ്മിക്കായിരുന്നു. ദളിത്, ജാട്ട് സമുദായങ്ങൾക്കിടയിലും പാർട്ടിക്ക് വലിയ മുന്നേറ്റം സർവ്വേ പ്രവചിക്കുന്നുണ്ട്. ജാട്ട് വിഭാഗത്തിലെ 48 ശതമാനം പേരും ദളിത് വിഭാഗത്തിൽ നിന്നുള്ള 37 ശതമാനം പേരുടേയും പിന്തുണ ആപ്പിന് സർവ്വേയിൽ ലഭിച്ചു. കനത്ത തിരിച്ചടിയാണ് സർവ്വേയിൽ കോൺഗ്രസിന് പ്രവചിച്ചത്.

32 മുതൽ 40 സീറ്റുകൾ വരെയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 35 ശതമാനം വോട്ട് വിഹിതവും കോൺഗ്രസിന് ലഭിക്കുമെന്ന് സർവ്വേ പറയുന്നു. പഞ്ചാബ് യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിൂലമായി ബാധിക്കുമെന്ന് സർവ്വേയിൽ പങ്കെടുത്ത 60 ശതമാനം പേർ അഭിപ്രായപ്പെട്ടു. . അതിനിടെ അകാലിദൾ‑ബി എസ് പി സഖ്യത്തിന് 16 മുതൽ 21 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ബിജെിപിയുടെ നില പരുങ്ങലിലാണ് 

Eng­lish Sumam­ry: Pun­jab Assem­bly Elec­tion Sur­vey; A heavy blow to the Con­gress and the BJP
You may also like this video:

Exit mobile version