Site iconSite icon Janayugom Online

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്കും, കോണ്‍ഗ്രസിനുമെതിരെ കര്‍ഷക സംഘടനകള്‍

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ സംഘടന ഇറങ്ങുന്നു. ബിജെപിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക, കര്‍ഷകദ്രോഹപ്രവര്‍ത്തനം നടത്തിയ ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യമാണ് പിന്നില്‍. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്ന തിരിച്ചറിവില്‍ പഞ്ചാബില്‍ എഎപിയെയാണ് പിന്തുണയ്ക്കന്നത്. നവജ്യോത് സിംഗ് സിദ്ദുവിനെ ഇറക്കി കളം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് . എന്നാല്‍ സിദ്ദുവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല കര്‍ഷകര്‍.

അതുകൊണ്ട് കോണ്‍ഗ്രസിനെ ഇത് ബുദ്ധിമുട്ടിക്കാനാണ് സാധ്യത. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായവരാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായ 25 കര്‍ഷക യൂണിയനുകളാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പാണ്. കര്‍ഷക നിയമത്തിനെതിരായ പോരാട്ടത്തിലൂടെ ഈ 25 സംഘടനകളും വന്‍ ജനപ്രീതി പഞ്ചാബില്‍ നേടിയതാണ്. ഇവര്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 

ഇതോട കോണ്‍ഗ്രസിന് മുകളില്‍ എഎപി നേട്ടമുണ്ടാക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്. 32 കാര്‍ഷിക യൂണിയനുകളില്‍ ഏഴെണ്ണമാണ് ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ബാക്കി 25 സംഘടനകളും രാഷ്ട്രീയ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കീര്‍ത്തി കിസാന്‍ യൂണിയന്‍, ക്രാന്തികാരി കിസാന്‍ യൂണിയന്‍, ബികെയു ക്രാന്തികാരി, ദോബ സംഘര്‍ഷ കമ്മിറ്റി, ബികെ സിന്ധുപൂര്‍, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി, ജയ് കിസാന്‍ ആന്ദോളന്‍, അതേസമയം 25 സംഘടനകളോടും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ബാനറുകള്‍ ഉപയോഗിക്കരുതെന്ന് വിട്ടുനില്‍ക്കുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് എസ്‌കെഎം പ്രഖ്യാപിക്കും. ഒരു ഡസനില്‍ അധികം കാര്‍ഷിക യൂണിയനുകള്‍ എഎപിയുമായി സഖ്യമുണ്ടാക്കുന്നതിന് അനുകൂലമായിരുന്നു. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ്. എഎപിക്ക് ഇത് വരെ അധികാരത്തിലെത്താന്‍ ഒരവസരം പോലും കിട്ടിയിട്ടില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. അടുത്തിടെ കര്‍ഷക സമരത്തിന് എഎപി നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു, സമര വേദിയില്‍ അടക്കം അരവിന്ദ് കെജ്രിവാള്‍ എത്തിയതും വലിയ പിന്തുണ അദ്ദേഹത്തിന് നേടി കൊടുത്തിരുന്നു. കര്‍ഷക യൂണിയന്‍ നേതാക്കളായ ബല്‍ബീര്‍ സിംഗ് രജേവാളും ഹര്‍മീത് സിംഗ് കാദിയാന്‍, എന്നിവര്‍ എഎപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്.

ബല്‍ബീര്‍ സിംഗ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എഎപി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെറും അഭ്യൂഹങ്ങളാണെന്ന് ഇരു നേതാക്കളും പറഞ്ഞിരുന്നു. അതേസമയം എഎപിയുടെ ഗെയിം കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. പരാജയഭീതി കോണ്‍ഗ്രസ് ക്യാമ്പില്‍ ശക്തമായിരിക്കുകയാണ്. കര്‍ഷകരെ എല്ലാ സമയത്തും പിന്തുണ സര്‍ക്കാരായിരുന്നു ചരണ്‍ സിംഗ് ചന്നിയുടേത്. ഇതിലൂടെ പിന്തുണ ലഭിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് തെറ്റിയിരിക്കുകയാണ്. 

അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കര്‍ഷക വോട്ടുകള്‍ അമരീന്ദറിനും എഎപിക്കുമിടയില്‍ ഭിന്നിച്ച് പോകാനും സാധ്യതയുണ്ട്. കര്‍ഷര്‍ സിദ്ദുവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രി കാര്‍ഷിക സംഘടനകളെ കാണാനാണ് സാധ്യത.

കോണ്‍ഗ്രസ് തല്‍ക്കാലം പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് കോണ്‍ഗ്രസിലെത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഹര്‍ഭജന്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇത് രാഷ്ട്രീയ ഇന്നിംഗ്‌സ് തുടങ്ങുന്നതിന് വേണ്ടിയാണെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ നാക്കോദറില്‍ നിന്ന് ഹര്‍ഭജന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജലന്ധര്‍ ജില്ലയിലാണ് നാക്കോദര്‍. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായി ഹര്‍ഭജന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അമരീന്ദര്‍സിംഗ് ബിജെപിയുമായി കൂട്ടുചേരാനുള്ള തീരുമാനത്തിന് വലിയ എതിര്‍പ്പാണുണ്ടായികൊണ്ടിരിക്കുന്നത്.

ENGLISH SUMMARY:Punjab Assem­bly elec­tions: Farm­ers’ orga­ni­za­tions against BJP and Congress
You may also like this video

Exit mobile version