Site icon Janayugom Online

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു

കോൺഗ്രസിലെ ഭിന്നത രൂക്ഷമായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവച്ചു. വൈകിട്ട് 4.30ന് രാജ്ഭവനിൽ നേരിട്ടെത്തി ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു. എം എൽ എമാരുടെ യോഗം പാർട്ടി വിളിച്ചുചേർക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി. 

നവജ്യോത് സിംഗ് സിദ്ദു പക്ഷവും അമരീന്ദർ പക്ഷവും മാസങ്ങളായി പഞ്ചാബിൽ ഏറ്റുമുട്ടൽ നടത്തുന്നുണ്ട്. പി സി സി അധ്യക്ഷനായി സിദ്ദു വന്നതോടെ ഭിന്നത രൂക്ഷമായി. സിദ്ദു പക്ഷത്തെ എം എൽ എമാർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

ഇനിയും നാണക്കേട് സഹിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാനില്ലെന്ന് അമരീന്ദർ സിങ് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന സംസ്ഥാനമാണ് പഞ്ചാബ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിലെ പാളയത്തിൽ പടയും മുഖ്യമന്ത്രിയുടെ രാജിയും.
eng­lishg summary;Punjab Chief Min­is­ter Amarinder Singh has resigned
you may also like this video;

Exit mobile version