പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഇന്ന് വിവാഹിതനാകും. ചണ്ഡീഗഡിലെ വസതിയിൽ നടക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം. 48കാരിയായ മൻ ഗുർപ്രീത് കൗറിനെയാണ് വിവാഹം കഴിക്കുക. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമെ വിവാഹത്തിൽ പങ്കെടുക്കൂ.
ആംആദ്മിപാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ചടങ്ങിൽ പങ്കെടുത്തേക്കും. മുൻ സ്റ്റാൻഡ്അപ്പ് കോമിക്ക് ആയ ഭഗവന്ത് മാൻ ആറ് വർഷം മുമ്പാണ് വിവാഹമോചനം നേടിയത്.
മുൻ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിൽ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. മാർച്ച് 16 ന് ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ചടങ്ങിന് ഇവർ എത്തിയിരുന്നു.
English summary;Punjab Chief Minister Bhagwant Mann will get married today
You may also like this video;