നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ സിദ്ദുവിനോടും തെരഞ്ഞെടുപ്പ് തോൽവിയുണ്ടായ മറ്റ് നാല് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരോടും രാജി ആവശ്യപ്പെട്ടിരുന്നു. എട്ടു മാസം മുൻപാണ് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസിന്റെ മേധാവിയായി നവജ്യോത് സിംഗ് സിദ്ദു ചുമതലയേറ്റത്.
സോണിയയുടെ പ്രഖ്യാപനം ഉണ്ടായതിനു തൊട്ടു പിന്നാലെ ഉത്തരാഖണ്ഡ് പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും ഗോവ പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറും രാജിവച്ചിരുന്നു.
അഞ്ചു സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ പുനഃക്രമീകരണത്തിനു വേണ്ടിയാണ് അധ്യക്ഷൻമാരുടെ രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.
English Summary: Punjab Congress president Sidhu resigns
You may like this video also