അഴിമതിക്കേസില്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പൊലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിജയ് സിംഗ്ലയെ പുറത്താക്കിയിരുന്നു.
ആംആദ്മി സര്‍ക്കാരിനുകീഴിലുള്ള പദ്ധതിയ്ക്ക് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതിനാണ് മന്ത്രിയെ പുറത്താക്കിയത്. മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടിയും അറസ്റ്റും. ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്. 2015ല്‍ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു.
English Summary: Punjab Health Minister Vijay Singla arrested in corruption case
You may like this video also