Site iconSite icon Janayugom Online

റംസാന്‍ മാസത്തില്‍ ഭക്ഷണക്രമീകരണം ആവശ്യപ്പെട്ടതില്‍ അധിക്ഷേപം ; പഞ്ചാബിലെ സിടി സര്‍വകലാശാല വിസിയെ പുറത്താക്കി

കശ്മീരി വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ സിടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിതിന്‍ ടണ്ടനെ പുറത്താക്കി ചാന്‍സലര്‍ ചരണ്‍ഡജിത്ത് സിങ്ങ് ചന്നി. വിഷയത്തില്‍ പൊലീസും സര്‍വകലാശാലയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റംസാന്‍ മാസത്തില്‍ യൂണിവേഴ്‌സിറ്റി മെസ്സില്‍ അത്താഴത്തിനും നോമ്പ് തുറയ്ക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.എന്നാല്‍ അദ്ദേഹം തങ്ങള്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കുകയും കൊളജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

കഴിഞ്ഞ അഞ്ച് ദിവസമായി, ഞങ്ങള്‍ക്ക് ഭക്ഷണം ക്രമീകരിക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ടണ്ടന്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ വരെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തുകയും വിസിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിഷയത്തില്‍ ഇടപെടണമെന്നാവാശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട് .പതിവായി ഫീസ് അടയ്ക്കുന്ന വിദ്യാര്‍ത്ഥികളാണെന്നും റംസാന്‍ മാസത്തില്‍ ഭക്ഷണ ക്രമീകരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നുസ്വന്തം വിശ്വാസം പിന്തുടരിന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ശത്രുത നേരിടേണ്ടി വരരുതെന്നും സര്‍വകലാശാലകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായ ഇടങ്ങളാവണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു

Exit mobile version