ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്റെ പൂർണ്ണ പിന്തുണയെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് തന്നെ നേരിൽ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സംഗമത്തിന് ക്ഷണിക്കാനാണ് നേരിൽ കണ്ടത്. യുവതീപ്രവേശന പ്രശ്നം ഇപ്പോൾ പ്രസക്തമല്ല.
ദേവസ്വം ബോർഡിന് പൂർണ്ണ പിന്തുണയെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസും എസ്എൻഡിപിയും നേരത്തെ തന്നെപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിഎംഎസുംപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

