Site iconSite icon Janayugom Online

പുന്നപ്ര‑വയലാർ വാർഷിക വാരാചരണം; പുന്നപ്രയില്‍ കമ്മിറ്റി രൂപീകരിച്ചു

ഐതിഹാസികമായ പുന്നപ്ര‑വയലാർ സമരത്തിന്റെ 78 -ാമത് വാർഷിക വാരാചരണം സിപിഐ‑സിപിഐ എം സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. പുന്നപ്രയില്‍ വാരാചരണ കമ്മിറ്റി രൂപീകരിച്ചു. യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കപ്പക്കട പി കെ സി സ്മാരക ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി പി ഐ മണ്ഡം സെക്രട്ടറി ഇ കെ ജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാഹുൽ, സിപിഐ ജില്ലാ കൗണ്‍സില്‍ വി സി മധു, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ വി കെ ബൈജു, കെ മോഹൻ കുമാർ, സി ഷാംജി, സിപിഐ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി വാമദേവ്, ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. 

ഭാരവാഹികളായി വി എസ് അച്ചുതാനന്ദൻ, സി എസ് സുജാത, സജി ചെറിയാൻ, പി പ്രസാദ്, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, ആർ നാസർ, എച്ച് സലാം, ജി സുധാകരൻ, പി വി സത്യനേശൻ, വി മോഹൻദാസ്, ആർ രാഹുൽ (രക്ഷാധികാരികൾ). ഇ കെ ജയൻ (പ്രസിഡന്റ്), ഷീബാ രാകേഷ്, സി രാധാകൃഷ്ണൻ, പി ജി സൈറസ്, സജിത സതീശൻ, എസ് ഹാരിസ്, എ എസ് സുദർശനൻ, ശോഭാ ബാലൻ, വി സി മധു, ആർ ശ്രീകുമാർ (വൈസ് പ്രസിഡന്റുമാർ), എ ഓമനക്കുട്ടൻ (സെക്രട്ടറി), സി വാമദേവ്, എൻ പി വിദ്യാനന്ദൻ, ആർ രജിമോൻ, ഡി അശോക് കുമാർ, എം ഷീജ, കെ എഫ് ലാൽജി (ജോയിൻ്റ് സെക്രട്ടറിമാർ). 

വിവിധ സബ് കമ്മിറ്റികൾ:
പ്രോഗ്രാം — സി വാമദേവ് (ചെയർമാൻ), കെമോഹൻ കുമാർ (കൺവീനർ), ദീപശിഖ — കെ യു ജയേഷ് (ചെയർമാൻ), വി കെ ബൈജു (കൺവിനർ), പബ്ലിസിറ്റി ‑വി ആർ അശോകൻ (ചെയർമാൻ), സി ഷാംജി (കൺവീനർ), കലാമത്സരം — പ്രേംചന്ദ് (ചെയർമാൻ), ടി എസ് ജോസഫ് (കൺവീനർ), ഫുഡ് കമ്മിറ്റി-കെ എഫ് ലാൽജി (ചെയർമാൻ), പി ജി സൈറസ്(കൺവീനർ), പ്രാദേശിക കലാപരിപാടി കൾ — കൈലാസ് തോട്ടപ്പള്ളി (ചെയർമാൻ), ബി ശ്രീകുമാർ (കൺവീനർ), സോഷ്യൽ മീഡിയ- വി ജി മണിലാൽ(ചെയർമാൻ), പ്രശാന്ത് എസ് കുട്ടി (കൺവീനർ), കൊടിമരജാഥ — കെ എം ജുനൈദ് (ചെയർമാൻ), ആർ രജിമോൻ (കൺവീനർ), പതാക ജാഥ — പി സുരേന്ദ്രൻ (ചെയർമാൻ), കെ അശോകൻ (കൺവീനർ), സ്റ്റേജ് ആൻ്റ് ഡക്കറേഷൻ — പി എച്ച് ബാബു (ചെയർമാൻ), എ പി ഗുരു ലാൽ (കൺവിനർ) എന്നിവർ ഉൾപ്പെട്ട 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും, 501 അംഗ ജനറൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
വാരാചരണത്തിന്റെ വിജയത്തിനായുള്ള അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി രൂപീകരണയോഗം 11ന് വൈകിട്ട് 5.30ന് സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ ടി വി സ്മാരകത്തിൽ ചേരും. മാരാരിക്കുളം വാരാചരണ കമ്മിറ്റി രൂപീകരണയോഗം 9ന് വൈകിട്ട് 5ന് കളത്തിവീട് സിപിഐ എം കഞ്ഞിക്കുഴി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ചേരും. ചേർത്തല താലൂക്ക് കമ്മിറ്റി രൂപീകരണയോഗം 12ന് വൈകിട്ട് 5ന് ചേർത്തല എക്സറേ ഹോസ്പിറ്റലിന് സമീപമുള്ള കേരള പത്മശാലീയ മഹാസഭാ ഹാളിലും നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും അറിയിച്ചു. 

Exit mobile version