കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ചുടുനിണം കൊണ്ട് ചരിത്രം രചിച്ച രക്തസാക്ഷികളുടെ സ്മരണയിൽ നാടെങ്ങും ഇന്ന് ചെങ്കൊടികളുയരും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്ത പുന്നപ്ര‑വയലാർ സമരത്തിന്റെ 78-ാം വാർഷിക വാരാചരണത്തിന് ഇന്ന് തുടക്കമാകും. രാജവാഴ്ചയ്ക്കും ദിവാൻഭരണത്തിനുമെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ ഉറവ വറ്റാത്ത ഓർമകളുമായി പുന്നപ്ര സമരഭൂമിയിലും വലിയചുടുകാട്ടിലും മാരാരിക്കുളത്തും ചെങ്കൊടികളുയരും. ധീരരക്തസാക്ഷികളും കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ വിപ്ലവഗായിക പി കെ മേദിനിയും സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും ഇന്ന് വൈകിട്ട് 5ന് പതാക ഉയർത്തും.
പുന്നപ്ര സമരഭൂമിയിൽ ഉയർത്തുന്നതിനുള്ള പതാക സിപിഐ എം തോട്ടപ്പള്ളി ലോക്കൽ അംഗമായിരുന്ന സുബ്രഹ്മണ്യന്റെ സ്മരണാർത്ഥം സഹധർമ്മിണി വിജയലക്ഷ്മിയിൽ നിന്ന് എച്ച് സലാം എംഎൽഎ ഏറ്റുവാങ്ങി സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം പി സുരേന്ദ്രന് കൈമാറും. ഇവിടെ സ്ഥാപിക്കുന്നതിനുള്ള കൊടിമരം ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വാർഡ് ആദിച്ചം പറമ്പിൽ കരുണാകരന്റെ സ്മരണാർത്ഥം മകൻ ബാബുക്കുട്ടനിൽ നിന്നും വാരാചരണ കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടൻ ഏറ്റുവാങ്ങി പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ രജിമോന് കൈമാറും. ഇരു ജാഥകളും വാദ്യമേളങ്ങളുടെ അകമ്പടിയിൽ രക്തസാക്ഷി മണ്ഡപത്തിലെത്തിക്കും. വൈകിട്ട് 5 ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ മണ്ഡപത്തിൽ പതാകയുയർത്തും. തുടർന്ന് വൈകിട്ട് 6 ന് രക്തസാക്ഷി നഗറിൽ ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. 6.30 ന് ‘പുന്നപ്ര വയലാറിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പിന്നോക്ക വികസന ക്ഷേമനിധി ബോർഡ് ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. മൈക്കിൾ സെബാസ്റ്റ്യൻ അധ്യക്ഷനാകും. മാധ്യമപ്രവർത്തകൻ ബൈജു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
പകൽ മൂന്നിന് രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വീട്ടിൽ നിന്നുള്ള പതാക അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സദാശിവന്‍പിള്ള ഏറ്റുവാങ്ങി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തിക്കും. ബീച്ച് വാര്‍ഡ് ഇഎസ്ഐ ജംഗ്ഷന് തെക്കുവശം കാക്കരിയില്‍ കരുണാകരന്റെ വസതിയില്‍ നിന്നും മേഖലാ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി പവനൻ രക്തപതാക ഏറ്റുവാങ്ങി വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിക്കും. വൈകിട്ട് 5ന് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനാകും. പി കെ ബൈജു സ്വാഗതം പറയും. ടി ജെ ആഞ്ചലോസ്, കെ അനില്‍കുമാര്‍, എച്ച് സലാം എംഎല്‍എ, പി വി സത്യനേശന്‍ തുടങ്ങിയവര്‍ സംസാരിക്കും.
സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽ നിന്നും കൊടികയർ കണിച്ചുകുളങ്ങരയിൽ നിന്നും ബാനർ മാരാരിക്കുളത്ത് നിന്നുമാണ് കൊണ്ടുവരുന്നത്. വൈകിട്ട് 6.30ന് ഇവിടെ ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറയും. കൃഷിമന്ത്രി പി പ്രസാദ്, ജി വേണുഗോപാല്‍, പി വി സത്യനേശൻ, പി പി ചിത്തരഞ്ജന്‍, ദീപ്തി അജയകുമാര്‍, വി ജി മോഹനന്‍, ആർ ജയസിംഹൻ, പ്രഭാമധു തുടങ്ങിയവർ സംസാരിക്കും.
ധീരന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറില്‍ നാളെ രാവിലെ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തലിന് ശേഷം നടക്കുന്ന സമ്മേളനത്തില്‍ വാചാരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി പി കെ സാബു സ്വാഗതം പറയും. സി എസ് സുജാത, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, ടി ടി ജിസ്മോൻ, കെ പ്രസാദ്, പി വി സത്യനേശൻ, ജി വേണുഗോപാൽ, ഡി സുരേഷ് ബാബു, മനു സി പുളിക്കൽ, എം കെ ഉത്തമൻ, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, ദലീമ ജോജോ എംഎൽഎ, എൻ പി ഷിബു തുടങ്ങിയവർ സംസാരിക്കും.
മേനാശ്ശേരിയില്‍ നാളെ വൈകിട്ട് ആറിന് മുതിര്‍ന്ന നേതാവ് എന്‍ ജി രാജന്‍ പതാക ഉയര്‍ത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറയും. ടി ടി ജിസ്മോൻ, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, മനു സി പുളിക്കൽ, എം സി സിദ്ധാർത്ഥൻ, പി കെ സാബു, അഡ്വ. എൻ പി ഷിബു, പി ഡി ബിജു, ടി എം ഷെരീഫ്, കെ ജി പ്രിയദർശനൻ, എസ് പി സുമേഷ്, വി വി മുരളീധരൻ, വി എ അനീഷ്, സി ബി മോഹൻദാസ്, കെ ആർ വിജയൻ, വി എൻ സുരേഷ് ബാബു, എം ആർ സുമേഷ്, പി വി വിജയപ്പൻ, പി വൈ ഷൈജൻ, മായാ സുദർശനൻ, ആർ പൊന്നപ്പൻ തുടങ്ങിയവർ സംസാരിക്കും.
വയലാറിലേയ്ക്കുള്ള പതാകജാഥ ഇന്ന് പ്രയാണം ആരംഭിക്കും
വയലാറിലേയ്ക്കുള്ള രക്തപതാകാ പ്രയാണം ഇന്ന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. രാവിലെ 9ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ജാഥാ ലീഡര്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കെ ഉത്തമന് പതാക കൈമാറും. തുടര്‍ന്ന് പാറായിൽ ജംഗ്ഷൻ, പുത്തൻകാവ്, മനക്കോടം, ചാവടി, നാലുകുളങ്ങര, വല്യത്തോട്, കരുമാഞ്ചേരി, പാറായികവല, ശ്രീനാരായണപുരം, കൊച്ചുവെളിക്കവല, ചന്തിരൂർ പഴയപാലം, അരൂർ ക്ഷേത്രം, വടുതല ജംഗ്ഷൻ, പുത്തൻപാലം, പെരുമ്പോളം പാലം, നീലംകുളങ്ങര, പൂച്ചാക്കൽ, മാക്കേക്കടവ്, പി എസ് കവല, പള്ളിച്ചന്ത, പള്ളിപ്പുറം സിപിഐ ഓഫീസ്, സിപിഐ എം ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6ന് ഒറ്റപ്പുന്നയില്‍ ആദ്യദിന രക്തപതാകാ പ്രയാണം സമാപിക്കും. തുടര്‍ന്ന് പള്ളിപ്പുറം ഒറ്റപ്പുന്നയില്‍ സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനം നടക്കും. എം എസ് അരുൺകുമാർ എംഎൽഎ, കെ കെ അഷറഫ്, കെ പ്രസാദ്, ഡി സുരേഷ് ബാബു, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, എൻ ആർ ബാബുരാജ്, ബി വിനോദ് തുടങ്ങിയവർ സംസാരിക്കും. നാളെ രാവിലെ 10ന് അനശ്വര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിലേയ്ക്ക് പതാക ജാഥ പ്രയാണമാരംഭിക്കും. കോളജ് കവല, തിരുനെല്ലൂർ, ചെങ്ങണ്ട, ഓങ്കാരേശ്വരം, നെടുമ്പ്രക്കാട്, വിമസൻസ് ഹോസ്റ്റൽ, കെ എസ് ആർ ടി സി ബസ് സ്റ്റാന്റ്, കോടതി കവല, നങ്ങേലിക്കവല തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 11ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയര്‍ത്തും.
നാടെങ്ങും രക്തസാക്ഷി സ്മരണകൾ ഉയരും
പുന്നപ്ര‑വയലാർ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ‑രചനാ മത്സരങ്ങൾക്ക് ഇന്ന് രാവിലെ 10ന് തുടക്കമാകും. കലാ-സാഹിത്യമത്സരങ്ങൾ പുന്നപ്ര സമരഭൂമി നഗറിലും രചനാമത്സരങ്ങൾ പികെസി സ്മാരകഹാളിലുമാണ് നടക്കുന്നത്. വാരാചരണ കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ 10ന് വൈകിട്ട് 4 ന് ചേരുന്ന കവിയരങ്ങ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്യും. ഡി അശോക് കുമാർ സ്വാഗതം പറയും. ഡോ. കൈലാസ് തോട്ടപ്പള്ളി അധ്യക്ഷത വഹിക്കും. ഡി ബി അജിത് കുമാർ, ജെ ഷിജിമോൻ, കെ പി പ്രീതി, ദേവസ്യ അരമന, ശാലിനി തോട്ടപ്പള്ളി, അഞ്ജനാ മധു, ഷീബാ രാകേഷ്, ബിനു കാക്കാഴം, രാജേന്ദ്രൻ പുന്നപ്ര, സീനത്ത് സാജിദ്, പുന്നപ്ര രാമചന്ദ്രൻ, ഡി ഹർഷകുമാർ തുടങ്ങിയവർ പങ്കെടുക്കും. എൻ പി വിദ്യാനന്ദൻ നന്ദി പറയും. വൈകിട്ട് 6 ന് വിവിധ വിഷയങ്ങളെ അധീകരിച്ച് നടത്തുന്ന പ്രഭാഷണങ്ങൾ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. വി സി മധു സ്വാഗതം പറയും. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ്, കുഞ്ചൻ സ്മാരക മന്ദിരം ചെയർമാൻ പ്രൊഫ. എൻ ഗോപിനാഥപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.സി ഷാംജി നന്ദി പറയും. 8ന് പുന്നപ്ര രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന ‘ഹൃദയരാഗം’ സിനിമാതാരം പുന്നപ്ര മധു ഉദ്ഘാടനം ചെയ്യും. സിനിമാതാരം പ്രകാശന്‍, അന്‍സര്‍ ഷെരീഫ്, എ ടി മുരളീധരന്‍, ഹസീന തുടങ്ങിയവര്‍ പങ്കെടുക്കും.
22 ന് വൈകിട്ട് 6ന് ചേരുന്ന സാംസ്കാരിക സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കെ മോഹൻകുമാർ സ്വാഗതം പറയും. പി കെ മേദിനി, എം മഞ്ജു, സഫിയാ സുധീർ, ജോസഫ് ചാക്കോ, രാജു കഞ്ഞിപ്പാടം തുടങ്ങിയവർ സംസാരിക്കും. കെ എഫ് ലാൽജി നന്ദി പറയും. രാത്രി 8 ന് ഒറ്റയാൾ നാടകവും 8.30 നൃത്തനൃത്യങ്ങളും അരങ്ങേറും.
23ന് ആയിരങ്ങൾ പങ്കെടുക്കുന്ന പുഷ്പാർച്ചനാറാലി നടക്കും. പുന്നപ്ര തെക്ക്-വടക്ക് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11 ന് പുഷ്പാർച്ചന നടത്തും. അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ ആയിരങ്ങൾ, സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ ഒത്തുകൂടി വൈകിട്ട് 4 ന് ദേശീയപാതയിലൂടെ കപ്പക്കട ജങ്ഷൻ വഴി സമരഭൂമിയിലെത്തി പുഷ്പാർച്ചന നടത്തും. പകൽ 11ന് ചേരുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ സംസാരിക്കും. വി ആര്‍ അശോകന്‍ അധ്യക്ഷത വഹിക്കും. വി കെ ബൈജു സ്വാഗതം പറയും. ആര്‍ അശോക് കുമാര്‍ നന്ദി പറയും. തുടർന്ന് 11.30 വഞ്ചിപ്പാട്ട്, രണഗീതങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. വൈകിട്ട് 3 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സമര നായകൻ കരിയാടിപ്പറമ്പിൽ അന്ത്രയോസിന്റെ മകൾ ഫിലോമിന കൊളുത്തി നൽകുന്ന ദീപശിഖ ഡിവൈഎഫ്ഐ യുടെ കായിക താരം സ്വരാജ് ഏറ്റുവാങ്ങും. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലൂടെ പ്രയാണം നടത്തി വൈകിട്ട് 6 ന് ദീപശിഖ സമരഭൂമിയിൽ എത്തുമ്പോൾ എഐവൈഎഫിന്റെ കായിക താരവും സമര സേനാനി വെളുത്തകുഞ്ഞ് രാജപ്പന്റെ ചെറുമകനുമായ അക്ഷയ് ജെ കെ യില്‍ നിന്ന് വാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.
3.15 മുതൽ സംഗീത സായാഹ്നവും അരങ്ങേറും. വൈകിട്ട് 6 ന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. എ ഓമനക്കുട്ടൻ സ്വാഗതം പറയും. കെ പ്രകാശ് ബാബു, സി എസ് സുജാത, പി പ്രസാദ്, സജി ചെറിയാൻ, ആർ നാസർ, ടി ജെ ആഞ്ചലോസ്, ടി ടി ജിസ്മോൻ, സി ബി ചന്ദ്രബാബു, ജി സുധാകരൻ, എച്ച് സലാം, പി വി സത്യനേശൻ, വി മോഹൻദാസ് എന്നിവർ സംസാരിക്കും. ആര്‍ രജിമോന്‍ നന്ദി പറയും. തുടർന്ന് രാത്രി 8ന് നിഴൽ ഫോക് മീഡിയയുടെ നാടൻ പാട്ടും അരങ്ങേറും.
വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങള്‍
പുന്നപ്ര‑വയലാർ വാരാചരണത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കും. 21ന് വൈകിട്ട് 5ന് കോമളപുരത്ത് ചേരുന്ന സമ്മേളനത്തിൽ വി പി ചിദംബരൻ അധ്യക്ഷനാകും. വി കെ ഉല്ലാസ് സ്വാഗതം പറയും. കെ പ്രസാദ്, ദീപ്തി അജയകുമാർ, കെ ഡി മഹീന്ദ്രൻ, ബൈരഞ്ജിത്ത് തുടങ്ങിയവർ സംസാരിക്കും.
22ന് ഓമനപ്പുഴം ജംഗ്ഷന് സമീപം നടക്കുന്ന സമ്മേളനത്തിൽ പി ജി രാധാകൃഷ്ണൻ അധ്യക്ഷനാകും. ജയൻ തോമസ് സ്വാഗതം പറയും. പി വി സത്യനേശൻ, കെ എച്ച് ബാബുജാൻ, ജി കൃഷ്ണപ്രസാദ്, ആർ രാഹുൽ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5ന് പഴവീട് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ സി കെ ബാബുരാജ് അധ്യക്ഷത വഹിക്കും. ജെ വിനോദ് കുമാർ സ്വാഗതം പറയും. പി പി ചിത്തരഞ്ജൻ എംഎൽഎ, ജി കൃഷ്ണപ്രസാദ്, അജയ് സുധീന്ദ്രൻ, എൻ ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും. 23ന് വൈകിട്ട് 5.30ന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. പി കെ സദാശിവൻപിള്ള സ്വാഗതം പറയും. സജി ചെറിയാൻ, മുല്ലക്കര രത്നാകരൻ, സിഎസ് സുജാത, കെ പി രാജേന്ദ്രൻ, ആർ സുരേഷ് തുടങ്ങിയവർ സംസാരിക്കും. 24ന് മണ്ണഞ്ചേരി ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ വി പി ചിദംബരൻ അധ്യക്ഷത വഹിക്കും. വി കെ ഉല്ലാസ് സ്വാഗതം പറയും. എച്ച് സലാം എംഎൽഎ, വി മോഹൻദാസ്, കെ ജി രാജേശ്വരി, സനൂപ് കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 5ന് അമ്പനാകുളങ്ങരയിൽ നടക്കുന്ന സമ്മേളനത്തിൽ പി ജി സുനിൽകുമാർ അധ്യക്ഷത വഹിക്കും. ജി രാജീവ് സ്വാഗതം പറയും. ആർ നാസർ, ആർ പ്രസാദ്, ഷേക്ക് പി ഹാരിസ്, ആർ ജയസിംഹൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5ന് ഐക്യഭാരതം എസ് എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സന്തോഷ് ലാൽ അധ്യക്ഷത വഹിക്കും. സുധീർലാൽ സ്വാഗതം പറയും. ജി ഹരിശങ്കർ, വി മോഹൻദാസ്, കെ ഡി മഹീന്ദ്രൻ, ദീപ്തി അജയകുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5ന് കലവൂർ കോളജ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ വി ടി അജയകുമാർ അധ്യക്ഷത വഹിക്കും. വി എസ് ശിവക്കുട്ടൻ സ്വാഗതം പറയും. സി എസ് സുജാത, പി എസ് എം ഹുസൈൻ, കെ ആർ ഭഗീരഥൻ, ഡി പി മധു തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 5ന് കാട്ടൂർ ജംഗ്ഷൻ സമീപം നടക്കുന്ന സമ്മേളനത്തിൽ പി അവിനാശ് അധ്യക്ഷത വഹിക്കും. വി ഡി അംബുജാക്ഷൻ സ്വാഗതം പറയും. പി പി ചിത്തരഞ്ജൻ എംഎൽഎ, ടി ടി ജിസ്മോൻ, പി രഘുനാഥ്, കെ ബി ഷാജഹാൻ തുടങ്ങിയവർ സംസാരിക്കും. 25ന് വൈകിട്ട് 5ന് ആറാട്ടുവഴി ജംഗ്ഷന് സമീപം നടക്കുന്ന സമ്മേളനത്തിൽ കെ ജെ പ്രവീൺ അധ്യക്ഷത വഹിക്കും. കെ എസ് വാസൻ സ്വാഗതം പറയും. സി ബി ചന്ദ്രബാബു, പി ജ്യോതിസ്, എച്ച് സലാം എംഎൽഎ, പി പി ഗീത തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 5ന് വലിയകുളം ജംഗ്ഷന് സമീപം നടക്കുന്ന സമ്മേളനത്തിൽ പി പി പവനൻ അധ്യക്ഷനാകും. എൽജിൻ റിച്ചാർഡ് സ്വാഗതം പറയും. ആർ നാസർ, കെ കെ അഷ്റഫ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ആർ അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5ന് കാളാത്ത് നടക്കുന്ന സമ്മേളനത്തിൽ എൻ ഷിജീർ അധ്യക്ഷത വഹിക്കും. വി ടി രാജേഷ് സ്വാഗതം പറയും. ജി വേണുഗോപാൽ, കെ ജി സന്തോഷ്, കെ ജി രാജേശ്വരി എ ശോഭ തുടങ്ങിയവർ സംസാരിക്കും.