Site iconSite icon Janayugom Online

പുന്നപ്ര വയലാർ അനുസ്മരണം നടത്തി

പുന്നപ്ര വയലാർ സമരത്തിന്റെ 75-ാം വാർഷികം സ്മരണ പുതുക്കിക്കൊണ്ട് ബഹറിൻ നവകേരള മനാമ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സൂം വഴി നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പിവി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തെ എഐഎസ്എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി നിമിഷ രാജു സംസാരിച്ചു. പുന്നപ്ര വയലാറും സ്വാതന്ത്ര്യ സമരവും തമ്മിലുള്ള ബന്ധവും പുന്നപ്ര വയലാറിന്റ സ്മരണകൾ പുതുക്കുന്നതിൽ ഈ കാലഘട്ടത്തിന്റ ആവശ്യകതയെ പറ്റിയും വിശദമായി പ്രഭാഷണം നടത്തി. രജീഷ് പട്ടാഴി അധ്യക്ഷത വഹിച്ച യോഗത്തിൽ അസീസ് ഏഴംകുളം സ്വാഗതവും റെയ്സൺ നന്ദിയും പറഞ്ഞു. യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മുതല നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇ ടി ചന്ദ്രൻ. കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ, നവകേരള എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വേദി അംഗങ്ങൾ, വിവിധ യൂണിറ്റിൽ നിന്നുള്ള അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

eng­lish sum­ma­ry: Pun­napra Vay­alar Remem­brance buhrain navakerala

you may also like this video

YouTube video player
Exit mobile version