Site iconSite icon Janayugom Online

സൗഹൃദം സ്ഥാപിക്കാന്‍ പിന്തുടര്‍ന്നു; യുവതിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം

സൗഹൃദം സ്ഥാപിക്കാനുള്ള ക്ഷണം നിരസിച്ച യുവതിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. അഹ്‌മദാബാദിലെ ഘട് ലോദിയയില്‍ വെച്ച്‌ 39 കാരിയായ യുവതിക്ക് നേരെയാണ് ഞായറാഴ്ച രാത്രി ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ ഒരു അപാര്‍ട്മെന്റില്‍ കെയര്‍ടേകറായി ജോലി ചെയ്തിരുന്ന യുവതിയെ ചെയ്യുകയായിരുന്നു. 

അഹ് മദാബാദിലെ നാരന്‍പുര സ്വദേശിയും ഓടോറിക്ഷ ഡ്രൈവറുമായ ശിവ നായക് ആണ് ആക്രമിച്ചത്. ശിവനായകിന്റെ ഓടോറിക്ഷയിലാണ് യുവതി ജോലിസ്ഥലത്ത് പോകാറുള്ളത്. അതുകൊണ്ടുതന്നെ ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെ നായക് യുവതിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അത് അവര്‍ നിരസിക്കുകയായിരുന്നു. 

തുടര്‍ന്ന് ഞായറാഴ്ച രാത്രി ജോലിസ്ഥലത്ത് നിന്ന് മടങ്ങിവന്ന യുവതിയെ പിന്തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് കൈവശം കരുതിയിരുന്ന ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ നെഞ്ചില്‍ 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് ആക്രമണത്തിന് 326 എ, പിന്തുടര്‍ന്നതിന് 354 ഡി, ഭീഷണിപ്പെടുത്തിയതിന് 506 എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. 

Eng­lish Summary:Pursued to estab­lish friend­ship; Acid attack on a young woman by a young man
You may also like this video

Exit mobile version