Site iconSite icon Janayugom Online

നേപ്പാളിൽ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍(പ്രചണ്ഡ) മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി ഇന്ന് അധികാരമേൽക്കും. 2008, 2016 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരുന്നത്. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കി. വൈകിട്ട് നാലുമണിക്കാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ. അഞ്ച് വർഷത്തിന്റെ ആദ്യപകുതിക്കുശേഷം പ്രചണ്ഡ സ്ഥാനമൊഴിയുമെന്നാണ് ധാരണ.

പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. സാംസ്കാരികമായി ആഴമുളളതാണ് ഇന്ത്യയും നേപ്പാളും തമ്മിലുളള ബന്ധം. ഇരു രാജ്യങ്ങളുടേയും സൗഹൃദം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.

Eng­lish Sum­ma­ry: Push­pa Kamal Dahal “Prachan­da” Prime Min­is­ter of Nepal
You may also like this video

Exit mobile version