Site iconSite icon Janayugom Online

സിമന്റ് ചാക്കുകളിലാക്കി കക്കൂസ് മാലിന്യം തള്ളി; കുഴിയി മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

സിമന്റ് ചാക്കുകളില്‍ നിറച്ച് കക്കൂസ് മാലിന്യം കുഴിയില്‍ തള്ളി.  തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം നാട്ടുകാരുടെ തടഞ്ഞു. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലാണ് കക്കൂസ്  മാലിന്യം തള്ളിയത്.ഈ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.

പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നടത്തിയ പരിശോധന നടത്തിയത്. തുടര്‍ന്ന ഗന്ധത്തിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്തു. സിമന്റ് ചാക്കുകളില്‍ നിറച്ച് കക്കൂസ് മാലിന്യം  കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് തള്ളുകയായിരുന്നു.  തുടര്‍ന്ന് നാട്ടുകാര്‍ തന്നെ  ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും കുഴി മണ്ണിട്ട് മൂടാനുള്ള ശ്രമമാണ് നടന്നത്. ഇത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ പൊലീസ് സ്ഥലത്തെത്തി.

Exit mobile version