Site iconSite icon Janayugom Online

പുതുപ്പള്ളി പിരിച്ചുവിടല്‍; എസ്‌പിക്ക് പരാതി

puthuppallyputhuppally

പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതിയമ്മക്കെതിരെ പരാതി. സതിയമ്മ തന്റെ പേരിൽ വ്യാജരേഖ ചമച്ചെന്നും സർക്കാർ പണം അപഹരിച്ചെന്നും കാട്ടി ഐശ്വര്യ കുടുംബശ്രീയിലെ മുൻ അംഗം ലിജിമോൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ബിനുമോൻ എന്നിവർക്കെതിരെയും പരാതി നൽകി. താൻ മുമ്പ് ഐശ്വര്യ കുടുംബശ്രീയിൽ അംഗമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇതിൽ പ്രവർത്തിക്കുന്നില്ലെന്നും ലിജിമോൾ പറയുന്നു. തനിക്ക് ജോലി ഉള്ളതായി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മൃഗാശുപത്രിയിൽ പോവുകയോ ജോലി ചെയ്യുകയോ ഉണ്ടായിട്ടില്ല. 

കുടുംബശ്രീ ഭാരവാഹികൾ കത്ത് നൽകിയതനുസരിച്ച് തനിക്ക് ജോലി തന്നതായും ശമ്പളം കൈപ്പറ്റിയതായും പറയുന്നു. എന്നാൽ തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ല. വ്യാജരേഖ ചമച്ച് ജോലി തട്ടിയെടുക്കൽ, പണാപഹരണം, ആൾമാറാട്ടം എന്നിവ ഈ സംഘം നടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. 

You may also like this video

Exit mobile version