Site iconSite icon Janayugom Online

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിംങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഇവയുടെ വിതരണം തുടങ്ങിയിരുന്നു.

1,76,417 വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 ബൂത്തുകളാണുള്ളത്. 182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ വി വിഗ്നേശ്വരി വിതരണ കേന്ദ്രത്തിൽ എത്തി നടപടികൾ വിലയിരുത്തി.

അതേസമയം രു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്.

Eng­lish Sum­ma­ry: puthup­pal­ly byelection
You may also like this video

YouTube video player
Exit mobile version