Site iconSite icon Janayugom Online

പുതുപ്പള്ളി രാഘവൻ പുരസ്കാരം പി തിലോത്തമന്

സ്വതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റു നേതാവുമായ പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ 2021 ലെ പുതുപ്പള്ളി രാഘവൻ സ്മാരക പുരസ്കാരം മുൻ ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന് സമര്‍പ്പിക്കും. നാളെ ഉച്ചക്ക് 3 മണിക്ക് ചേർത്തലയിലെ വസതിയിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്.

കഴിഞ്ഞ വർഷം അവാർഡ് പ്രഖ്യാപിച്ചെങ്കിലും കൊറോണ വ്യാപനവും തുടർന്നുവന്ന ലോക്ക്ഡൗണും മൂലം പുരസ്ക്കാര സമര്‍പ്പണം മാറ്റിവെയ്ക്കുകയായിരുന്നു. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കോവിഡ് രൂക്ഷമായ സന്ദർഭത്തിൽ 2020–21 കാലയളവിൽ സംസ്ഥാനത്ത് ഭക്ഷ്യവകുപ്പിന് മാതൃകാപരമായി നേതൃത്വം നല്കിയതു പരിഗണിച്ചാണ് പി തിലോത്തമന് പുരസ്കാരം നല്കുന്നതെന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Exit mobile version