Site iconSite icon Janayugom Online

യുക്രൈൻ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിൻ

കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ വി​മ​ത മേ​ഖ​ല​ക​ളെ സ്വ​ത​ന്ത്ര രാ​ജ്യ​ങ്ങ​ളാ​യി പ്രഖ്യാപിച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. 2014 മു​ത​ല്‍ റ​ഷ്യ​ന്‍ പി​ന്തു​ണ​യോ​ടെ യു​ക്രൈ​ന്‍ സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി കൊ​ണ്ടി​രി​ക്കു​ന്ന ഡൊ​നെ​റ്റ്സ്ക്, ലു​ഗാ​ൻ​സ്ക് മേ​ഖ​ല​ക​ളെ​യാ​ണ് റ​ഷ്യ സ്വ​ത​ന്ത്ര രാ​ജ്യ​ങ്ങ​ളാ​യി പ്രഖ്യാപിച്ചത്.

യു​ക്രെ​യ്ൻ-​റ​ഷ്യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ക​ന​ത്ത ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​താ​ണ് പുടിന്റെ ​ന​ട​പ​ടി. റ​ഷ്യ​ൻ സൈ​ന്യ​ത്തെ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ന്യ​സി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പു​തി​യ ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട​തി​ലൂ​ടെ പു​ടി​ൻ ന​ട​ത്തി​യത്. ആ​ധു​നി​ക യു​ക്രെ​യ്നെ ക​മ്യൂ​ണി​സ്റ്റ് റ​ഷ്യ സൃ​ഷ്ടി​ച്ച​താ​ണെ​ന്നും യു​ക്രെ​യ്ന് ത​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും പു​ടി​ൻ പറഞ്ഞു.

അതേസമയം യു​ക്രെ​യ്ൻ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ യു​എ​ന്‍ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം ചേ​രും.യുക്രൈൻ അതിർത്തിയിൽ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.

Eng­lish Summary:Putin declares Ukraine’s rebel ter­ri­to­ries independent
You may also like this video

Exit mobile version