Site iconSite icon Janayugom Online

വരാനിരിക്കുന്ന ഭവിഷത്തുകളെക്കുറിച്ച് പുടിന് അറിയില്ല: ജോ ബൈഡന്‍

ഉക്രെയ്‍നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് വരാനിരിക്കുന്ന ഭവിഷത്തുകളെക്കുറിച്ച് പ്രസിഡന്റ് പുടിന് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

കോണ്‍ഗ്രസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കവെയാണ് ബൈഡന്റെ പരാമര്‍ശം. റഷ്യയെ ചെറുക്കാന്‍ ഉക്രെയ്‍നിലേക്ക് അമേരിക്ക സൈന്യത്തെ അയയ്ക്കില്ല, എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഒരിഞ്ച് ഭൂമിപോലും വിട്ടുതരില്ലെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും പ്രതികരിക്കില്ലെന്നാണ് പുടിന്‍ കരുതിയിരുന്നത്. എന്നാല്‍ പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. യുഎസും യൂറോപ്പും ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളുടെ പ്രത്യാഘാതം റഷ്യ നേരിടാനിരിക്കുന്നതേയുള്ളു.

റഷ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ കുത്തനെയിടിയും. കോടീശ്വരന്മാരായ റഷ്യന്‍ പൗരന്മാരെ ഉപരോധം വരിഞ്ഞുമുറുകും. സാങ്കേതിക മേഖലകളിലേക്കുള്ള താക്കോല്‍ റഷ്യയ്ക്ക് നഷ്ടപ്പെടുകയും ചെയ്യുമെന്ന് പുടിന്‍ പറ‌ഞ്ഞു.

വ്ളാദിമര്‍ സെലന്‍സ്‍കി മുതല്‍ ഉക്രെയ്‍നിലെ സാധാ പൗരന്മാര്‍ വരെ റഷ്യന്‍ സൈനിക നടപടിക്കെതിരെ മികച്ച പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്. ഭയരഹിതരായി ചെറുത്തുനില്‍ക്കുന്ന ഓരോരുത്തരും അഭിനന്ദനമര്‍ഹിക്കുന്നു.

അമേരിക്ക ഉക്രെയ്‍നൊപ്പം ഉറച്ചു നിൽക്കും. ഏകാധിപതികൾ അവരുടെ ആക്രമണങ്ങൾക്ക് വില നൽകുന്നില്ല. അവർ യുദ്ധവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത് അമേരിക്കയ്ക്കും ലോകത്തിനും ഭീഷണിയാണ്. യുറോപ്പിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാനാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാറ്റോക്ക് രൂപം നൽകിയത്.

അമേരിക്കയും ഇതിലൊരു അംഗമാണ്. ഇത് അമേരിക്കയുടെ നയതന്ത്രകാര്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിലേക്കുള്ള സാമ്പത്തിക, സൈനിക, മനുഷ്യാവകാശ സഹായങ്ങള്‍ യുഎസ് ഉക്രെയ്‍ന് നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

eng­lish sum­ma­ry; Putin does not know the future: Joe Biden

you may also like this video;

Exit mobile version