Site icon Janayugom Online

ക്ലസ്റ്റര്‍ ബോംബിന്റെ മതിയായ ശേഖരമുണ്ടെന്ന് പുടിന്‍

റഷ്യയുടെ പക്കല്‍ ക്ലസ്റ്റര്‍ ബോംബിന്റെ മതിയായ ശേഖരമുണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ഇത്തരം ബോംബുകളുടെ ഉപയോഗം കുറ്റകൃത്യമായാണ് കരുതുന്നത്. ഉക്രെയ്ന്‍ റഷ്യന്‍ സേനയ്ക്ക് നേരെ ക്ലസ്റ്റര്‍ ബോംബ് പ്രയോഗിച്ചാല്‍ തിരിച്ചടിക്കാനുള്ള അവകാശം റഷ്യയ്ക്കുണ്ടെന്നും പുടിന്‍ പറഞ്ഞു.
അമേരിക്കയില്‍ നിന്ന് ക്ലസ്റ്റര്‍ ബോംബുകള്‍ ലഭിച്ചതായി ഉക്രെയ്ന്‍ വ്യാഴ്യാഴ്ച പ്രതികരിച്ചിരുന്നു. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളില്‍ കൂടുതല്‍ ആയുധങ്ങള്‍ വേണമെന്ന ഉക്രെയ്ന്റെ ആവശ്യപ്രകാരമാണ് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കിയത്.
ഉപയോഗിക്കുന്നതിലെ വലിയ അപകടസാധ്യത മുന്നില്‍ കണ്ട് നൂറോളം രാജ്യങ്ങള്‍ ക്ലസ്റ്റര്‍ ബോംബ് നിരോധിച്ചിട്ടുണ്ട്. റോക്കറ്റ് വഴി ചെറിയ ബോംബുകളുടെ കൂട്ടമായി ഭൂമിയില്‍ തുടര്‍ച്ചയായി ഇടാനാവുന്ന ക്ലാസ്റ്റര്‍ ബോംബ് വരുത്തിയേക്കാവുന്ന നാശനഷ്ടവും വലുതാണ്. വലിയ പൊട്ടിത്തെറിക്ക് സാധ്യതയുള്ളതാണ് ക്ലസ്റ്റര്‍ ബോംബെങ്കിലും ഉപയോഗിക്കുന്ന സമയത്ത് പൂര്‍ണമായും പലതും പൊട്ടാതെ ബാക്കിയാവുമെന്നതാണ് ഇതുയര്‍ത്തുന്ന പ്രധാന ഭീഷണി. ഇങ്ങനെ ബാക്കിയാവുന്നവ ഭൂമിയില്‍ കിടക്കുകയും പിന്നീട് വലിയ പൊട്ടിത്തെറിക്കുള്ള സാധ്യതയും കൂടുതലാണ്.
സ്വന്തം പ്രദേശം തിരിച്ചുപിടിക്കുന്നതിനായി ശത്രുരാജ്യത്തെ സൈനികര്‍ക്ക് മേല്‍ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിക്കുമെന്ന് ഉക്രെയ്ന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ മേഖലയില്‍ ഉപയോഗിക്കില്ലെന്നും ഉക്രെയ്ന്‍ വ്യക്തമാക്കിയിരുന്നു.
ഉക്രെയ്നോ റഷ്യയോ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി മാറും.

eng­lish sum­ma­ry; Putin has a suf­fi­cient stock­pile of clus­ter bombs

you may also like this video;

Exit mobile version