ഉക്രെയ്‍നെതിരായ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി വ്‍ളാദിമിര്‍ പുടിന്‍. ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഇമ്രാന്‍ ഖാന്‍ മോസ്‍കോയിലെത്തിയത്. ഉക്രെയ്‍നെതിരായ റഷ്യയുടെ സെെനിക നടപടിയ്ക്കിടയില്‍ നടക്കുന്ന കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തുന്നത്. രണ്ട് ദശകത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് കൊല്ലപ്പെട്ട സോവിയറ്റ് യൂണിയൻ സൈനികരുടെ സ്മൃതികുടീരമായ ‘ടോംബ് ഓഫ് ദ അൺനൗൺ സോൾജ്യേഴ്‌സി‘ൽ റീത്ത് വച്ചായിരുന്നു ഇമ്രാൻ ഖാൻ ഔദ്യോഗിക സന്ദർശനത്തിനു തുടക്കമിട്ടത്. ക്രെംലിൻ വാളിലെ സ്മാരകത്തിലെത്തി കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പര്യടനം നിർത്തി നാട്ടിലേക്ക് മടങ്ങുമെന്ന വാർത്തകൾ ഇമ്രാൻ ഖാന്റെ മാധ്യമ വക്താവ് ഡോ. അർസലാൻ ഖാലിദ് നിഷേധിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പര്യടനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
English summary; Putin meets with Imran Khan
You may also like this video;