Site icon Janayugom Online

പുടിന്‍-മോഡി കൂടിക്കാഴ്ച ഇന്ന്

21-ാമത് ഇന്ത്യ‑റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇന്ന് കൂടിക്കാഴ്ച നടത്തും.പ്രതിരോധം, വ്യാപാരം, ഊർജ്ജ സംരക്ഷണം, വികസനം തുടങ്ങിയ വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പത്ത് കരാറുകൾ ഒപ്പിടും. എസ്-400 മിസൈൽ വേധ സംവിധാനത്തിന്റെ കൈമാറ്റം, എകെ 203 തോക്കുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം തുടങ്ങിയവയുടെ പുരോഗതിയും വിലയിരുത്തും. 

ഇന്ന് രാവിലെ ഇന്ത്യയിലെത്തുന്ന പുടിന്‍ മോഡിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി വൈകി റഷ്യയിലേക്ക് മടങ്ങും. ഉച്ചകോടിക്ക് മുന്നോടിയായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിങും സെർജി ഷോയ്ഗുവും തമ്മിലും വിദേശമന്ത്രിമാരായ എസ് ജയശങ്കറും സെർജി ലാവ്‌റോറും തമ്മിലും ആദ്യ ഇന്ത്യ‑റഷ്യ ‘ടു പ്ലസ് ടു‘കൂടിക്കാഴ്ചയും നടക്കും.
eng­lish summary;Putin-Modi meet­ing on today
you may also like this video;

Exit mobile version