ഉക്രെയ്‌നില്‍ ആണവ ആക്രമണം നടത്തേണ്ട ആവശ്യമില്ലെന്നും റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാനെന്ന പേരില്‍ യുഎസും സഖ്യകക്ഷികളും ആഗോള ആധിപത്യത്തിനായി ഉക്രെയ്‌നില്‍ ആയുധങ്ങള്‍ ചൊരിയുകയാണെന്നും പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. മോസ്‌കോക്ക് പുറത്ത് വിദേശ നയ വിദഗ്ധരുടെ ക്രെംലിനിലെ വാല്‍ഡായി ഡിസ്‌കഷന്‍ ക്ലബ്ബുമായി വ്യാഴാഴ്ച നടത്തിയ യോഗത്തിലായിരുന്നു പുടിന്റെ പ്രതികരണം.
ഞങ്ങള്‍ക്ക് ഉക്രെയ്‌നില്‍ ആണവാക്രമണം ആവശ്യമില്ലെന്ന് അവകാശപ്പെട്ട വഌഡിമിര്‍ പുടിന്‍ ഉക്രെയ്‌നിലെ യുദ്ധത്തില്‍ യുഎസിനും യൂറോപ്പിനുമെതിരെ ആഞ്ഞടിച്ചപ്പോള്‍ സൗദി അറേബ്യയെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യക്ക് തങ്ങള്‍ കീഴടക്കിയ പ്രധാന നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഉള്‍പ്പെടെയുള്ള ക്രെംലിന്‍ ഉദ്യോഗസ്ഥര്‍ ഉക്രെയ്‌നില്‍ ആണവായുധ പ്രയോഗത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ചകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രെയ്‌നില്‍ ആണവായുധം ഉപയോഗിച്ചാലത് റഷ്യ ചെയ്യുന്ന ഗുരുതരമായൊരു തെറ്റായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
English summary; Putin Says US Is Dumping Weapons In Ukraine For Global Hegemony
You may also like this video;