Site iconSite icon Janayugom Online

പുടിന്‍ ജനാധിപത്യത്തിനുതന്നെ ഭീഷണി; ആന്റണി ബ്ലിങ്കണ്‍

വ്‌ളാദിമിര്‍ പുടിന്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്ന് അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് സമൂഹത്തെയാകെ നശിപ്പിക്കുകയാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പറഞ്ഞു.

റഷ്യയുടെ ആവശ്യങ്ങള്‍ നേടുംവരെ ഉക്രെയ്നെതിരായ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഉക്രെയ്ൻ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയോട് പുടിന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താന്‍ റഷ്യ തയാറെടുക്കുന്നെന്ന് ഉക്രെയ്ൻ ആരോപിച്ചു. എയര്‍ക്രാഫ്റ്റുകള്‍ നല്‍കി സഹായിക്കണമെന്ന് വ്‌ലാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് സെലന്‍സ്‌കി ആവര്‍ത്തിച്ചു.

eng­lish sum­ma­ry; Putin threat­ens democ­ra­cy; Antho­ny Blinkon

you may also like this video;

Exit mobile version