റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പെണ്‍സുഹൃത്ത് അലീന കബേവയ്ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് മെഡൽ ജേതാവും റഷ്യൻ പാർലമെന്റ് അംഗവുമായ അലീനയുടെ വീസ മരവിപ്പിച്ചതായി യുഎസ് ട്രഷറി വിഭാഗം അറിയിച്ചു.
യുഎസിലുള്ള അലീനയുടെ സ്വത്തുവകകള്‍ മരവിപ്പിക്കുന്നതിനൊപ്പം ഇവരുമായി ഇടപഴകുന്നതിനും യുഎസ് പൗരന്മാരെ വിലക്കി.
റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ സ്ഥാപനമായ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ മേധാവിയാണ് അലീന.
റഷ്യന്‍ സൈനിക നടപടിയെ പ്രോത്സാഹിപ്പിക്കുന്നതിൽ നാഷണൽ മീഡിയ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മേയിൽ യുകെയും ജൂണിൽ യൂറോപ്യൻ യൂണിയനും യാത്രാ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ കുറിച്ചു നടത്തുന്ന പരാമർശങ്ങൾ വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് അലീന തന്റെ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും അതിനാൽ അവർക്ക് വിലക്കേർപ്പെടുത്തണമെന്നും ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി ആവശ്യപ്പെട്ടിരുന്നു.
English Summary:Putin’s girlfriend is also under sanctions
You may also like this video