ഉക്രെയ്ന് പ്രസിഡന്റ് വോളോഡമിർ സെലൻസ്കിയെ അട്ടിമറിക്കാൻ റഷ്യയുടെ നീക്കം. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിർദേശപ്രകാരമാണ് അട്ടിമറി നീക്കമെന്നാണ് വിവരം. ഉക്രെയ്ൻ മുൻ പ്രസിഡന്റ് വിക്ടർ യാനുക്കോവിച്ചിനെ പ്രസിഡന്റാക്കാനാണ് റഷ്യയുടെ നീക്കം. റഷ്യൻ അനുകൂലിയായ യാനുക്കോവിച്ചുമായി ചർച്ചയ്ക്കൊരുങ്ങുകയാണ് റഷ്യ. അതേസമയം ചർച്ചയ്ക്കായി യാനുക്കോവിച്ച് ബെലറൂസിലെത്തി.
ഉക്രെയ്നുമായുള്ള സമാധാന ചർച്ച മുടക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യയുടെ ആരോപണം. ഉക്രെയ്നെ പിന്തിരിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. ക്രൈമിയ വിട്ടുകൊടുത്ത് ഉക്രെയ്നുമായി ധാരണയ്ക്കില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഉക്രെയ്ൻ ഭരണകൂടം എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്നും തങ്ങളെ ഒറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary:Putin’s move to overthrow Ukrainian president
You may also like this video