Site iconSite icon Janayugom Online

കെറെയില്‍പദ്ധതി തകര്‍ക്കാന്‍ വി ഡി സതീശന് 150കോടി ലഭിച്ചെന്ന് പി വി അന്‍വര്‍

സില്‍വര്‍ ലൈന്‍ പദ്ധതി തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 150 കോടി ലഭിച്ചെന്ന് പി വി അന്‍വര്‍എംഎല്‍എ, കര്‍ണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് പദ്ധതിയെ എതിര്‍ത്തത്. കെ സി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തിയതെന്നും അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു.

ശീതീകരിച്ച മത്സ്യ ലോറികളിലും ആംബുലൻസുകളിലും പണമെത്തിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. മുഖ്യമന്ത്രി സ്ഥാനമാണ് വിഡി സതീശന് ഓഫറെന്നും അദ്ദേഹം പറഞ്ഞു.

മാപ്പർഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശൻ ചെയ്‌തത്. പ്രതിപക്ഷ നേതാവിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും അൻവർ പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷനേതാവ് പ്രചരണം നടത്തിയതെന്നും അൻവർ പറഞ്ഞു.

Eng­lish Summary:
PV Anwar said that VD Satheesan received 150 crores to destroy the Kerail project

You may also like this video:

Exit mobile version