Site iconSite icon Janayugom Online

പി വി അൻവറിന്റെ സ്വത്ത് നാലിരട്ടിയായി വർധിച്ചു; ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുന്നും ഇഡി

മുൻ എംഎൽഎ പി വി അൻവറിന്റെ സ്വത്ത് നാലിരട്ടിയായി വർധിച്ചുവെന്നും ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുന്നും ഇഡിയുടെ വിശദീകരണം. അൻവറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ വിശദീകരണം. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 

ഇന്നലെയാണ് അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്. സ്വത്ത് 14.38 കോടിയിൽ നിന്നും 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും കെ എഫ് സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി അറിയിച്ചു. 15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പിവി അൻവറിന്റെ ബെനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version