ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനായി നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നില്ലെന്ന് മധ്യസ്ഥരായ ഖത്തര്‍, മ്യൂണിക്കില്‍ സുരക്ഷാ ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയാണ് ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചകള്‍ മന്ദഗതിയിലായെന്ന് അദ്ദേഹം പറഞ്ഞു. ശാശ്വതമായ വെടിനിർത്തൽ എന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കാത്തതാണ് പ്രതിസന്ധിയായത്.
ഹമാസിന്റെ ആവശ്യം യാഥാർഥ്യബോധമില്ലാത്തതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥനപ്രകാരമാണ് പ്രതിനിധിസംഘത്തെ ചർച്ചയ്ക്ക് അയച്ചതെന്നും ഇനിയും സംഘത്തെ അയക്കേണ്ടതിന്റെ ആവശ്യമില്ലെന്നും നെതന്യാഹു പറഞ്ഞു. പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവിയെന്ന അന്താരാഷ്ട്ര ആവശ്യം സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ മന്ത്രിസഭ ഔദ്യോഗിക പ്രസ്താവനയുമിറക്കി.ഗാസാ മുനമ്പിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നാസർ ആശുപത്രി പൂർണമായും പ്രവർത്തനരഹിതമായതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത ആശുപത്രിയിൽ ഇപ്പോഴും 200 രോഗികളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
പരിചരിക്കാൻ ആകെയുള്ളത് നാല് ആരോഗ്യപ്രവർത്തകരും. അതിനിടെ, വെസ്റ്റ് ബാങ്കിൽ ഞായറാഴ്ച രണ്ട് പലസ്തീൻകാരെ സൈന്യം വെടിവച്ച് കൊന്നു.ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് രക്ഷാസമിതിയിൽ വീണ്ടും വോട്ടെടുപ്പ് നടന്നാലും വീറ്റോ ചെയ്യുമെന്ന ഭീഷണിയുമായി അമേരിക്ക. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ടും പലസ്തീൻകാരെ കുടിയൊഴിപ്പിക്കുന്നതിനെ തള്ളിക്കൊണ്ടുമാണ് പ്രമേയം. എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയക്കണമെന്നും പ്രമയത്തിന്റെ കരട് ആവശ്യപ്പെടുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാനശ്രമങ്ങൾ തകിടംമറിക്കാൻ മാത്രമേ അൾജീരിയയുടെ പ്രമേയം സഹായകമാകൂവെന്ന് യുഎന്നിലെ അമേരിക്കൻ സ്ഥാനപതി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. 2023 ഒക്ടോബറിലും ഡിസംബറിലും ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്തിരുന്നു.
English Summary:
Qatar, the mediator, is not seeing results in the ongoing talks to restore peace in Gaza
You may also like this video: