ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ വിറ്റഴിഞ്ഞത് 18 ലക്ഷം ടിക്കറ്റുകള്‍. ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയ ആദ്യ പത്ത് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. മൂന്നാം ഘട്ട ടിക്കറ്റ് വില്പന ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. കിക്കോഫിന് ഇനി അഞ്ച് മാസത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കെ ടിക്കറ്റ് സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ആരാധകരുടെ വന്‍ തിരക്കാണ് നേരിടുന്നത്. ഇതുവരെയുള്ള നറുക്കെടുപ്പ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് മൂന്നാംഘട്ടം ടിക്കറ്റ് വില്പന, ഖത്തർ, കാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിൻ, യുഎഇ, യുഎസ്എ എന്നിവയാണ് ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ പത്ത് രാജ്യങ്ങൾ. ഇന്ത്യ ലോകകപ്പിൽ പങ്കെടുക്കുന്നില്ലെങ്കിലും ക്രിക്കറ്റിന് ശേഷം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായകായിക വിനോദമാണ് ഫുട്ബോൾ. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിലും ഏറ്റവും കൂടുതൽ ആരാധകർ ടിക്കറ്റ് വാങ്ങിയ രാജ്യങ്ങളിൽ ഇന്ത്യ ആദ്യ 10ൽ ഇടം നേടിയിരുന്നു.
English Summary:Qatar World Cup: 1.8 lakh tickets sold
You may also like this video