Site iconSite icon Janayugom Online

ഖത്തർ യുവകലാസാഹിതി ഇഫ്‌താർ സംഗമം നടത്തി

ഭക്തിയും വിശ്വാസവും ക്ഷമയും ദാനശീലവും വിനയവുമെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ട് നോമ്പുകാലം സ്വാർത്ഥകമാക്കണമെന്ന് ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം ശ്രീ അബ്ദുൽ റാവൂഫ് കൊണ്ടോട്ടി പറയുകയുണ്ടായി. വക്ര ക്രിയേറ്റീവ് സെന്ററിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ആണ് ഇക്കാര്യം പറഞ്ഞത്.

യുവകലാസാഹിതി പ്രസിഡന്റ്  അജിത് പിള്ള അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംഘടന ജനറൽ സെക്രട്ടറി രാഗേഷ് കുമാർ സ്വാഗതമാശംസിക്കുകയും ചെയ്തു. ഷാനവാസ് തവയിൽ, ലാലു ഇസ്മായിൽ, എം സിറാജ്, രഘുനാഥൻ, ലിസാം, ഷഹീർ ഷാനു, മുരളി, ഷാൻ പേഴുംമൂട്, ഷുക്കൂർ, ഷഹീർ നിറവിൽ തുടങ്ങിയർ കൂട്ടായ്മക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry: ifthar in Qatar Yuva Kalasahiti
You may also like this video

Exit mobile version