Site iconSite icon Janayugom Online

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; പട്ടികയിൽ ഇടം പിടിച്ചത് 54 ഇന്ത്യൻ സർവകലാശാലകള്‍

ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2026‑ൽ എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിച്ച് ഇന്ത്യ. ഈ വർഷത്തെ പട്ടികയിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി. 2025‑ൽ ഇത് 46‑ഉം 2024‑ൽ 45‑ഉം ആയിരുന്നു. ഇതോടെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ചൈന എന്നിവയ്ക്ക് പിന്നിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഈ വർഷം എട്ട് ഇന്ത്യൻ സർവകലാശാലകളാണ് പുതുതായി റാങ്കിംഗിൽ ഇടം നേടിയത്. 

ഇന്ത്യൻ സർവകലാശാലകളുടെ നിരയിൽ മുന്നിട്ടുനിൽക്കുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) ഡൽഹിയാണ്. ആഗോളതലത്തിൽ 123-ാം സ്ഥാനത്തേക്ക് ഉയർന്ന ഐഐടി ഡൽഹി, യുഎസ്എയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയോടൊപ്പമാണ് റാങ്ക് പങ്കിടുന്നത്. 

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് 2026‑ലെ മികച്ച 10 ഇന്ത്യന്‍ സർവകലാശാലകള്‍

ഐഐടി ഡല്‍ഹി — റാങ്ക് 123
ഐഐടി ബോംബെ — റാങ്ക് 129
ഐഐടി മദ്രാസ് — റാങ്ക് 180
ഐഐടി ഖരഗ്പൂര്‍ — റാങ്ക് 215
ഐഐഎസ്സി ബാംഗ്ലൂര്‍ — റാങ്ക് 219
ഐഐടി കാണ്‍പൂര്‍ — റാങ്ക് 222
ഡല്‍ഹി യൂണിവേഴ്‌സിറ്റി — റാങ്ക് 328
ഐഐടി ഗുവാഹത്തി — റാങ്ക് 334
ഐഐടി റൂര്‍ക്കി — റാങ്ക് 339
അണ്ണാ യൂണിവേഴ്‌സിറ്റി — റാങ്ക് 465

Exit mobile version