Site icon Janayugom Online

ക്വാഡ് ഉച്ചകോടി 24ന് അമേരിക്കയിൽ

ക്വാഡ് ഉച്ചക്കോടി ഈ വരുന്ന 24ന് അമേരിക്കയില്‍ നടക്കും. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കഴ്ച നടത്തുന്നത്. ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി നരേന്ദ്രമോഡി നാളെ അമേരിക്കയിലെത്തും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. , പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ നയതന്ത്ര ചർച്ചകൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 

അതിർത്തി കടന്നുള്ള ഭീകരവാദം ക്വാഡിൽ ചർച്ചാ വിഷയമാകും ഒപ്പം തന്നെ കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങൾ യുഎൻ പൊതുസഭയിൽ ഉന്നയിക്കും. ക്വാഡ് ഉച്ചകോടിയിൽ ജോ ബൈഡന്‍ അധ്യക്ഷത വഹിക്കും. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. താലിബാൻ വിഷയം ഉച്ചകോടിയിൽ പ്രധാനചർച്ചയാകും. ഇന്തോ പസഫിക് ചർച്ചകളും ഉച്ചകോടിയിൽ നടക്കും. കഴിഞ്ഞ മാർച്ചിൽ ക്വാഡ് രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി നടന്നിരുന്നു. 

ENGLISH SUMMARY:Quad sum­mit in the Unit­ed States on the 24th
You may also like this video

Exit mobile version