Site iconSite icon Janayugom Online

ഭാര്യയുമായി വഴക്ക്; രണ്ടുവയസുകാരനെ ടെറസില്‍ നിന്ന് എറിഞ്ഞ ശേഷം പിതാവും താഴേയ്ക്ക് ചാടി

ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ മൂന്നാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് പിതാവ്. ന്യൂഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയെ എറിഞ്ഞതിന് പിന്നാലെ പിതാവും കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെയും പിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കുറച്ചുമാസങ്ങളായി മന്‍സിങും ഭാര്യ പൂജയും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് കുട്ടികള്‍ക്കൊപ്പം പൂജ മുത്തശ്ശിയുടെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ മന്‍സിങ് ഇവിടെയെത്തുകയും പൂജയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടയിലാണ് രോഷാകുലനായ മന്‍സിങ് കുട്ടിയെ ബാല്‍ക്കണിയില്‍ നിന്നും 21 അടി താഴ്ച്ചയിലേക്ക് എറിഞ്ഞത്. അതേസമയം, മന്‍സിങ് മദ്യലഹരിയിലായിരുന്നുവെന്ന് പൂജയുടെ മുത്തശ്ശി ആരോപിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Eng­lish Summary:quarrel with wife; After throw­ing the two-year-old from the ter­race, the father jumped after him
You may also like this video

Exit mobile version