അച്ഛനുമായി പിണങ്ങി കായലിലേക്ക് ചാടിയ മകളെ രക്ഷപ്പെടുത്തി. പത്താംക്ലാസുകാരിയായ മകള്‍ ആക്കുളം പാലത്തില്‍ നിന്നാണ് ചാടിയത്. പെണ്‍കുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് രക്ഷപ്പെടുത്താന്‍ പിന്നാലെ ചാടിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം കുട്ടിയ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കുട്ടി അച്ഛനുമായി പിണങ്ങി വീട് വിട്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അച്ഛനുമായി പിണങ്ങി; കായലില്‍ ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി

