ചാൾസ് രാജകുമാരന്റെ രണ്ടാംഭാര്യ കാമിലയ്ക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി. തന്റെ ഭരണത്തിന്റെ 70ാംവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി നൽകുന്ന വിവരം വെളിപ്പെടുത്തിയത്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില രാജ പത്നിയായിരിക്കുമെന്ന് രാജ്ഞി പറഞ്ഞു.
ആദ്യഭാര്യ ഡയാന രാജകുമാരിയുടെ മരണശേഷം 2005ലാണ് ചാൾസ് കാമിലയെ വിവാഹം ചെയ്തത്. ചാൾസ് രാജാവായി സ്ഥാനമേൽക്കുന്ന ദിവസം തന്നെ കാമിലയ്ക്ക് ‘പ്രിൻസസ് കൊൻസൊറ്റ്’ പദവി നൽകാനാണ് തീരുമാനം. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയിൽ കാമിലയ്ക്ക് സ്ഥാനം ഉറപ്പിച്ചു നൽകുന്നതാണ് രാജ്ഞിയുടെ പ്രഖ്യാപനം.
english summary;Queen Elizabeth II promises to give Camilla the title of Queen
you may also like this video;