Site iconSite icon Janayugom Online

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്

പത്ത് ദിവസത്തെ ദുഃഖാചരണത്തിനുശേഷം എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. ഇന്ന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ ചാള്‍സ് മൂന്നാമനും മറ്റ് കുടുംബാംഗങ്ങളും ലോകനേതാക്കളുമടക്കം രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈ ഡന്‍, സ്‌പെയിനിലെ രാജാവ് ഫിലിപ് ആറാമന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനോസ് തുടങ്ങിയവര്‍ ലണ്ടനില്‍ എത്തി.

സംസ്‌കാരച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്കായി പ്രാദേശികസമയം രാവിലെ 6.30ന് സന്ദര്‍ശകരെ ഒഴിവാക്കും. ചടങ്ങുകള്‍ക്കൊടുവില്‍ രണ്ടുമിനിറ്റ് മൗനം ആചരിക്കും. പ്രാദേശിക സമയം 12.15ന് വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്ക് കുതിരവണ്ടിയില്‍ ശവപ്പെട്ടിയും വഹിച്ചുള്ള വിലാപയാത്ര തുടങ്ങും. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെയ്ന്റ് ജോര്‍ജ് ചാപ്പലില്‍ മൃതദേഹം അടക്കം ചെയ്യും. ശവസംസ്‌കാര ചടങ്ങില്‍ സമ്പൂര്‍ണ നിശ്ശബ്ദതയ്ക്കുവേണ്ടി
ഹീത്രോവിമാനത്താവളത്തിലെ നൂറിലധികം വിമാന സര്‍വീസ് റദ്ദാക്കി. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലായിരുന്നു രാജ്ഞി അന്തരിച്ചത്.

Eng­lish sum­ma­ry; Queen Eliz­a­beth’s funer­al is today

You may also like this video;

Exit mobile version