കോഴിക്കോട്ടെ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍. ഫഹദ്, ജിഷ്ണു എന്നീ അധ്യാപകരാണ് കസ്റ്റഡിയിലായത്.ഇവരെ വിശദമായി ചോദ്യംചെയ്യും. എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരെ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് ക്രിസ്തുമസിനോടനുബന്ധിച്ചുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്. പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും, പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളുമായിരു്നു ചോര്‍ന്നത്.ഇതിന് പിന്നാലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

