Site iconSite icon Janayugom Online

പൊതുജനപരാതിക്ക് വേഗത്തില്‍ പരിഹാരമാകും : സിഎംഒ പോര്‍ട്ടല്‍ നവീകരിച്ചു

പൊതുജന പരാതി പരിഹാരം കൂടുതല്‍ സുതാര്യവും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോര്‍ട്ടല്‍ നവീകരിച്ചു. ഇനി മുതല്‍ പരാതിയോ, അപേക്ഷയോ നല്‍കുന്നവര്‍ക്ക് എവിടെനിന്നും തല്‍സ്ഥതി പരിശോധിക്കും, ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കാനാവശ്യമയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇ ഹെല്‍ത്ത് വഴി ലഭ്യമാകും.മലയാളത്തിന് പുറമെ ഇംഗ്ലീഷും നവീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുമാകും. പരാതി കൈകാര്യം ചെയ്യുന്ന ഓഫീസറുടെ വിവരങ്ങളും അറിയാം. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ജനാധിപത്യ സംവിധാനത്തിൽ പ്രധാനമെന്ന് പോർട്ടൽ ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിന്‌ നിലവിലുള്ള സമാന്തര സംവിധാനങ്ങൾ ഏകോപിപ്പിച്ചിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ലളിതമാക്കി.

Eng­lish Summary:
Quick redres­sal of pub­lic griev­ances: CMO por­tal revamped

You may also like this video:

Exit mobile version