കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈന മത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. കുത്തബ്‌ദീന്‍ ഐബക് 27 ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ സമുച്ചയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഹിന്ദു മതവിശ്വാസികള്‍ ആരാധിക്കുന്ന വിഷ്ണുവിന്റെയും ജൈന മതവിശ്വാസികള്‍ ആരാധിക്കുന്ന ഋഷഭ് ദേവിന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കുത്തബ് മിനാര്‍ സമുച്ചയത്തില്‍ നിന്ന് രണ്ട് ഗണേശ വിഗ്രഹങ്ങള്‍ നീക്കം ചെയ്യരുതെന്ന ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരണമെന്ന് ഏപ്രില്‍ 18ന് ഇതേ കോടതി നിര്‍ദേശിച്ചിരുന്നു.
English summary;Qutub Minar; The petition is in court today
You may also like this video;