Site iconSite icon Janayugom Online

കാരുണ്യമില്ലാത്ത സർക്കാരെന്ന് വരുത്തിത്തീർക്കാന്‍ വ്യാജവാർത്ത സൃഷ്ടിക്കുന്നു; മന്ത്രി ഡോ. ആർ ബിന്ദു

സാമൂഹ്യനീതി വകുപ്പിന്റെ ‘സമാശ്വാസം’ പദ്ധതി മുഖേന 2022–23 സാമ്പത്തിക വർഷം സംസ്ഥാനത്ത് 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ വിതരണം ചെയ്തു. ആവശ്യമായ രേഖകൾ സമർപ്പിച്ച അർഹർക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാക്കിയത്. ‘സമാശ്വാസം’ പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.

നിർധന രോഗികളോട് കാരുണ്യമില്ലാത്ത സർക്കാരെന്ന് വരുത്തിത്തീർക്കാന്‍ ചിലര്‍ വ്യാജവാർത്ത സൃഷ്ടിക്കുകയാണ്. 2022–23 സാമ്പത്തിക വർഷത്തിൽ ഏകദേശം നാലുകോടിയോളം രൂപ ഗുണഭോക്താക്കളുടെ കയ്യിലെത്തിച്ച പദ്ധതിയെ കുറിച്ചാണ് വ്യാജവാർത്ത നൽകി പൊതുജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: r bindu against fake news
You may also like this video

Exit mobile version