Site icon Janayugom Online

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും; ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവൻ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികളും ചട്ടങ്ങളും പരിഷ്ക്കരിക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. എറണാകുളം തൃക്കാക്കരയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുളളത്. ഇതിൻ്റെ ഭാഗമായി ഉന്നത വിദ്യഭ്യാസ മേഖലയും പുതിയ മാറ്റങ്ങൾ കൊണ്ടുവരുനൊരുങ്ങുകയാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവൻ സ്ഥാപനങ്ങളുടെയും അടിസഥാന സൗകര്യ വികസനം സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, പുതുപ്പള്ളി അപ്ലൈയ്ഡ് സയൻസ് കോളേജ് പൂഞ്ഞാർ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ യാഥാർത്ഥ്യമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികൾ, ചട്ടങ്ങൾ, നിയമങ്ങൾ എന്നിവ സമീപഭാവിയിൽ പരിഷ്ക്കരിക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
eng­lish sum­ma­ry; R Bindu says ‚Infra­struc­ture devel­op­ment in high­er edu­ca­tion insti­tu­tions will be ensured
you may also like this video;

Exit mobile version