Site iconSite icon Janayugom Online

ചരിത്രം, അഭിമാനം; നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി, ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും

നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 8.45 ന് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിലാണ് ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെ 25–ാമത് മേധാവിയായാണ് മലയാളിയായ ഹരികുമാർ ചുമതലയേൽക്കുന്നത്.

നാവികസേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഹരികുമാര്‍. സ്ഥാനമേൽക്കല്‍ ചടങ്ങില്‍ കുടുംബാംഗങ്ങളും പങ്കെടുക്കും. മുംബൈയിലെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്‍റെ മേധാവിയായിരുന്ന ഹരികുമാറിന് പരമോന്നത സേനാ പുരസ്കാരമായ പരമവിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
eng­lish summary;r hari kumar will take charge asi indi­an navy chief today
you may also like this video;

Exit mobile version