മേയര്‍ സമിതികളിലേക്ക് റബ്ബിമാരെയും, ജൂത ന്യൂയോര്‍ക്കുകാരെയും ട്രാന്‍സ് കമ്മ്യൂണിറ്റിയെയും പരിഗണിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി. ഭരണനിർവഹണ പ്രവർത്തനങ്ങൾക്കായി ട്രാൻസ് വുമണും റബ്ബിയുമായ ആബി സ്റ്റീനെ ഉൾപ്പെടെ ടീമിലേക്ക് നിയമിച്ചു.സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന് താങ്ങാകുമെന്നുംതങ്ങളെ സംരക്ഷിക്കുമെന്നും തങ്ങൾക്ക് അറിയാമെന്ന് ആബി സ്റ്റീൻ ഒരു പരസ്യത്തിൽ പറഞ്ഞു.
ജൂതന്മാർ, റബ്ബികൾ, ന്യൂയോർക്കുകാർ എന്നിങ്ങനെ എല്ലാ ആളുകളും അഭിവൃദ്ധി പ്രാപിക്കാൻ അർഹരാണെന്ന് തങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. മംദാനി അത് സമ്മതിക്കുന്നുണ്ടെന്നും ആബി സ്റ്റീൻ കൂട്ടിച്ചേർത്തു. റബ്ബിമാരും ജൂത ന്യൂയോർക്കുകാരും മംദാനിയുടെ മേയർ പരിവർത്തന സമിതികളിൽ ചേരുന്നുണ്ട്. മംദാനിയുടെ ഈ തെരഞ്ഞെടുപ്പ് വലതുപക്ഷത്തെ ചിലരെ അസ്വസ്ഥരാക്കിയെന്നും വിവരമുണ്ട്.കഴിഞ്ഞ മാസം നടന്ന ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ മുൻ ഗവർണർ ആൻഡ്രു ക്യൂമോയെ പരാജയപ്പെടുത്തിയാണ് സൊഹ്‌റാൻ മംദാനി വിജയിച്ചിരുന്നത്.
ഭരണകൂടത്തെ രൂപപ്പെടുത്തുന്നതിനായി 17 സമിതികളിലായി അഞ്ച് പ്രാദേശിക റബ്ബിമാരുൾപ്പെടെ 400 ലധികം ന്യൂയോർക്കുകാരെ നിയമിച്ചെന്നാണ് റിപ്പോർട്ട്.ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഭരണനിർവഹണത്തിനുള്ള ഒരുക്കങ്ങൾ നടത്തുക എന്നതാണ് ഈ ടീമുകളുടെ ചുമതല.ആരോഗ്യ സമിതിയിൽ, ജൂതന്മാർക്കുള്ള സൊഹ്‌റാൻ എന്ന കാമ്പെയ്‌നുകളിൽ മംദാനിയുടെ സയണിസ്റ്റ് വിരുദ്ധ വീക്ഷണങ്ങൾ പങ്കിടുന്ന ആബി സ്റ്റെയിൻ, മംദാനി റോഷ് ഹഷാന സേവനങ്ങളിൽ പങ്കെടുത്ത ബ്രൂക്ലിൻ സഭയായ കൊളോട്ട് ചായീനുവിൽ നിന്ന് അടുത്തിടെ വിരമിച്ച എല്ലെൻ ലിപ്മാൻ, സോഷ്യൽ സർവീസസ് കമ്മിറ്റിയിൽ പാർക്ക് സ്ലോപ്പ് സിനഗോഗ് കോൺഗ്രിഗേഷൻ ബെത്ത് എലോഹിമിൽ മംദാനിയെ കോൺഗ്രിഗേറ്റുകളുമായുള്ള ഒരു മീറ്റിംഗിന് ആതിഥേയത്വം വഹിച്ച റേച്ചൽ ടിമോണർ, കുടിയേറ്റ നീതി സമിതിയിൽ സിനഗോഗ് കോൺഗ്രിഗേഷൻ ബെത്ത് സിംചാറ്റ് തോറയുടെ തലവനായ ജേസൺ ക്ലീൻ എന്നിവർ ടീമിൽ ഉൾപ്പെടുന്നു.

