കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. തെരുവ് നായയുടെ കടിയേറ്റാണ് കുതിര ചത്തത്.
പേയിളകിയെന്ന സംശയത്തെ തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു എങ്കിലും പ്രാഥമിക ഫലം നെഗറ്റീവ് ആണ് കിട്ടിയത്. എന്നാൽ തലച്ചോറിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിരയാണ് കഴിഞ്ഞ ദിവസം ചത്തത് . പേവിഷബാധ സംശയിക്കുന്നതിനിടെയാണ് കുതിര ചത്തത്.
അടുത്ത് ഇടപഴകിയവരും ഉടമസ്ഥനും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കാപ്പാട് വിനോദ സഞ്ചാരകേന്ദ്രത്തിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന കുതിരക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.കുതിരയെ പട്ടി കടിച്ചിരുന്നു. പേവിഷബാധ സംശയിക്കുന്നതിനിടെയാണ് കുതിര ചത്തത്. സവാരിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും ഓണദിവസങ്ങളിൽ കുതിരയെ സവാരിക്ക് ഉപയോഗിച്ചിരുന്നു. കുതിരയുടെ വായിലൊ മുഖത്തൊ സ്പർശിച്ചവർ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
English summary; Rabies confirmed in dead horse at Kozhikode Kappad tourist resort
you may also like this video;