റാബിസ് വാക്സിൻ എടുത്ത ഏഴ് വയസുകാരിയ്ക്ക് പേവിഷബാധ. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുമ്പ് കുട്ടിയ്ക്ക് പനിവരികയും തുടർന്ന് രണ്ട് ദിവസം മുമ്പാണ് തിരുവനന്തപുരത്തെ SAT ആശുപത്രിയിൽ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞു.
റാബിസ് വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

