Site iconSite icon Janayugom Online

വംശീയ ആക്രമണം; ഇന്ത്യന്‍ വംശജയായ നേഴ്‌സിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് മാനസിക രോഗി

ഇന്ത്യന്‍ വംശജയായ നേഴ്‌സിന് മാനസിക രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രിയിൽ ആയിരുന്നു സംഭവം. ലീലാമ്മ ലാലിനാണ് (67) പരിക്കേറ്റത. സ്റ്റീഫന്‍ സ്‌കാന്‍ടില്‍ബറി (33) എന്ന മാനസിക അസ്വാസ്ഥമുള്ള ആളാണ് ലീലാമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് പ്രദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദ്ദനത്തില്‍ ലീലാമ്മയുടെ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലും ഇരുകണ്ണുകളും തുറക്കാനാകാത്തവിധം മുറിവേറ്റിട്ടുമുണ്ട്. ആശുപത്രിയിലെ മൂന്നാം നിലയിലായിരുന്നു സ്റ്റീഫന്‍ സ്‌കാന്‍ടില്‍ബറിയെ പാര്‍പ്പിച്ചിരുന്നത്. സംഭവ സമയത്ത് രോഗികള്‍ക്ക് മരുന്ന് നല്‍കാനെത്തിയ ലീലാമ്മയെ ഇയാള്‍ ബെഡ്ഡില്‍ നിന്നും ചാടി എഴുന്നേറ്റ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ലീലാമ്മയുടെ മുഖത്ത് തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു. ക്രൂരമായ
ആക്രമണത്തില്‍ ലീലാമ്മയുടെ ഇരുകണ്ണുകളുടെയും കാഴ്ച ശക്തിക്ക് തകരാറുണ്ട് . തലയില്‍ രക്തസ്രാവമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Exit mobile version