കോപ്പ അമേരിക്ക വിജയത്തിന് ശേഷം അര്‍ജന്റീനന്‍ താരങ്ങളുടെ ആഘോഷം വിവാദത്തില്‍. കിലിയന്‍ എംബാപ്പെയേയും ഫ്രാന്‍സ് ദേശീയ ടീമിനെയും അര്‍ജന്റീന താരങ്ങള്‍ വംശീയമായി അധിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ട്. അർജന്റീന അവരുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസ് താരങ്ങളെ അധിക്ഷേപിച്ച് കൊണ്ടുള്ള പാട്ടു പാടുന്ന വീഡിയോ വലിയ വിവാദമായിരുന്നു. ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ചാന്റുകള്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. അവർ ഫ്രാൻസിനായി കളിക്കുന്നു, പക്ഷേ അവരുടെ മാതാപിതാക്കള്‍ അംഗോളയില്‍ നിന്ന്. അമ്മ കാമറൂണില്‍ നിന്നാണ്, അച്ഛനോ നൈജീരിയൻ. അച്ഛന്‍ കാമറൂണിയന്‍ എന്നാല്‍ പാസ്‌പോര്‍ട്ടില്‍ അവര്‍ ഫ്രഞ്ചുകാരാണ്,’ എന്നായിരുന്നു എന്‍സോ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉണ്ടായിരുന്ന പാട്ട്. ഇതിനു പിന്നാലെ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്എഫ്എഫ്) രംഗത്തെത്തി. സംഭവത്തില്‍ അര്‍ജന്റീന ടീമിനെതിരേ ഫിഫയ്ക്ക് പരാതി നല്‍കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഫ്രാൻസിന്റെ താരങ്ങളുടെ ഉത്ഭവത്തെ പരിഹസിച്ചുകൊണ്ടാണ് തീർത്തും അപലപനീയമായ ഗാനം അർജന്റീന താരങ്ങള്‍ പാടിയത്. ഫ്രഞ്ച് എഫ്‌എഫ് ഇക്കാര്യത്തില്‍ ഫിഫയെ സമീപിക്കും എന്ന് അറിയിച്ചു. നിയമപരമായ പരാതി നല്‍കുമെന്നും എഫ്‌എഫ്‌എഫ് പ്രഖ്യാപിച്ചു. വിജയാഘോഷങ്ങള്‍ക്കിടെ തങ്ങള്‍ പാടിയ ചാന്റ് ഏറെ പ്രകോപനപരമായിരുന്നു എന്നും അതില്‍ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും എൻസോ പറഞ്ഞു. എന്‍സോയുടെ ചെല്‍സി ടീമിലെ സഹതാരമായ വെസ്ലി ഫൊഫാനയും വീഡിയോക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്‍സോയ്ക്കെതിരെ നടപടിയുണ്ടാകും: ചെല്‍സി
വംശീയ വിദ്വേഷം നടത്തിയ എന്‍സോ ഫെര്‍ണാണ്ടസിനെതിരെ നടപടിയെടുക്കുമെന്നറിയിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കബ്ബ് ചെല്‍സി. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം യുവതാരത്തിനെതിരെ ചെല്‍സി നടപടിയെടുക്കുമെന്നും റിപ്പോർട്ടുണ്ട്. എല്ലാ തരത്തിലുമുള്ള വിവേചനമായ പെരുമാറ്റം പൂര്‍ണമായും സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് കൂട്ടിച്ചേര്‍ത്തു. എൻസോയെ തള്ളി ചെല്‍സിയിലെ സഹതാരവും ഫ്രഞ്ച് പ്ലെയറുമായ വെസ്ലി ഫൊഫാനയും നേരത്തെ രംഗത്തെത്തിയിരുന്നു. അവസാനിക്കാത്ത വംശീയതയെന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
English summary ; Racist chants against France Argentina players in controversy
You may also like this video